17 ഒക്ടോബര്‍ 2016 മുതല്‍ എല്ലാ സൗദി സന്ദര്‍ശക വിസകള്‍ക്കും ആരോഗ്യ ഇന്ഷൂറന്‍സ് നിര്‍ബന്ധം.


17 ഒക്ടോബര്‍ 2016 മുതല്‍ എല്ലാ സൗദി സന്ദര്‍ശക വിസകള്‍ക്കും ആരോഗ്യ ഇന്ഷൂറന്‍സ് നിര്‍ബന്ധം. സൗദി എംബസ്സിയുടെ ഇന്‍ജ്ജാസ് സിസ്റ്റത്തിലൂടെ 254 ഡോളര്‍ ന് തുല്യമായ സംഖ്യ (952 റിയാല്‍) അടച്ചു മാത്രമേ ഇന്ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുകയുള്ളൂ...

ഇന്ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്ന്‍റെ അഭാവത്തില്‍ 17 ഒക്ടോബര്‍ 2016 മുതല്‍ വിസ അപേക്ഷകള്‍ സൗദി എംബസികള്‍ സ്വീകരിക്കുന്നതല്ല എന്നും അറിയിപ്പില്‍ പറയുന്നു.

ഇതോടു കൂടി വിസിറ്റ് വിസ ചിലവു ഗണ്യമായി വര്‍ദ്ധിക്കും.
6- മാസ സിംഗിള്‍ എന്ട്രി വിസക്ക് തന്നെ വിസ ഫീ 2000 റിയാലിനു പുറമേ ഇന്ഷൂറന്‍സ് 952 റിയാലും വിസ പ്രോസിസ്സിംഗ് ചാര്‍ജ് അടക്കം 3300 റിയാലോളം വരും, ടിക്കെറ്റ് പുറമേ...

സൗദി ലെവി: എങ്ങിനെ പണം അടച്ച സ്റ്റാറ്റസും സംഖ്യയും അറിയാം ???

സൗദി തൊഴില്‍ മന്ദ്രാലയം എര്പെടുത്തിയ ലെവി (2400 റിയാല്‍)  നമ്പര്‍ അറിയാനും, പണം അടച്ച സ്റ്റാറ്റസ് അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക


ചിത്രത്തില്‍ കാണുന്ന പോലെ خدمة رقصة العمل  ഓപ്ഷന്‍ സെലക്ട്‌ ചെയ്യുക

ഇഖാമ നമ്പര്‍ നല്‍കുക

ശേഷം ബട്ടന്‍ പ്രെസ്സ് ചെയ്യുക.

സൗദി അറേബ്യ തൊഴിലാളികള്‍ക്കേര്‍പെടുത്തിയ ലെവി 1300 ആയി കുറക്കാന്‍ ആലോചിക്കുന്നു